തിരുജന്മദിനാഘോഷം" തിരുചര്യയിലൂടെയുള്ള സൊല്യൂഷൻ

"തിരുജന്മദിനാഘോഷം" തിരുചര്യയിലൂടെയുള്ള സൊല്യൂഷൻ


മൗലിദാഘോഷം തെളിവുകൾ ചോദിച്ച് വിവാദമുണ്ടാക്കുന്നവർ മുത്ത് നബി(സ്വ) പഠിപ്പിച്ച് തന്ന  പരിഹാര മാർഗ്ഗം സ്വീകരിച്ച് വിവാദങ്ങളിൽ നിന്ന് പിന്മാറുക.


നബിദിനാഘോഷം വരുമ്പോൾ മാത്രമാണ് ഇത് നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ട്കാരും ചെയ്തിട്ടുണ്ടോ എന്ന ചോദ്യവുമായി വരുക, മറ്റുള്ള കാര്യങ്ങൾക്കൊന്നും ഈ ഉസൂല് ചോദിക്കാറില്ല,  എന്നാൽ മൗലിദാഘോഷം അനുകൂലിക്കുന്നവരുടേയും , പ്രതികൂലിക്കുന്നവരുടേയും  വാദങ്ങൾക്ക്  വേണ്ടി നബിദിനാഘോഷമെന്ന നല്ല ആചാരത്തെപ്പറ്റി പ്രത്യേക കൽപ്പനയോ അല്ലെങ്കിൽ വിരോധമോ വിശദീകരിക്കപ്പെട്ടിട്ടില്ലെന്ന് തന്നെ വാദത്തിന്ന് വേണ്ടി വെക്കാം  /    അപ്പോൾ ലോകമെമ്പാടുമുള്ള മുസ്ലിമീങ്ങൾ  പുണ്യം പ്രതീക്ഷിച്ച് കൊണ്ടാടുന്ന തിരുജന്മ സന്തോഷ പ്രകടനങ്ങളുടെയും/ സൽക്കർമ്മങ്ങളുടെയും  മതവിധി സാധാരണക്കാരായ നാമെങ്ങനെ മനസ്സിലാക്കും 


ഇവിടെയാണ് ഹബീബായ (സ്വ) പഠിപ്പിച്ച് തരുന്ന സുന്ദരമായ മാർഗ്ഗം.. എല്ലാ മുഅ്മിനീങ്ങളും ഈ മാർഗം സ്വീകരിച്ച് നബിദിനാഘോഷ വിവാദ ചർച്ചയിൽ നിന്ന് പിൻമാറുക.. (നബിദിനാഘോഷമെന്ന വിഷയം മാത്രമല്ല മറ്റിത് പോലെയുള്ള ഏത് കാര്യങ്ങളിലും ഈ രീതി സ്വീകരിക്കാം) 


[عن علي بن أبي طالب:] قلت يا رسولَ اللهِ إن نزل بنا أمرٌ ليس فيه بيانُ أمرٍ ولا نهيٍّ فما تأمرُنا قال شاوروا فيه الفقهاءَ والعابدينَ ولا تمضُوا فيه رأيَ خاصةٍ

الهيثمي (ت ٨٠٧)، مجمع الزوائد ١‏/١٨٣  •  رجاله موثقون من أهل الصحيح‏‏

(സ്വഹീഹായ ഹദീസാണെന്ന് മജ്മ ഉസ്സവാഹിദിൽ നൂറുദ്ധീൻ ഹൈസമി (റ) പഠിപ്പിക്കുന്നു, കൂടാതെ പുത്തൻ വാദികളുടെ നേതാവായ നാസ്വിറുദ്ദീൻ അൽബാനി പോലും സ്വഹീഹാക്കിയിട്ടുണ്ട്) 


*"അലിയ്യ്ബ്നു അബീ ത്വാലിബ് (റ) നബി (സ്വ) യോട് ചോദിച്ചു യാ റസൂലല്ലാഹ് നമുക്കുണ്ടായ ഒരു കാര്യത്തിൽ കൽപ്പനയോ വിരോധമോ വിശദീകരിക്കപ്പെട്ടിട്ടില്ലാ എങ്കിൽ എന്താണ് നബിയേ  നമ്മോട് കല്പിക്കാനുള്ളത് !   നബി (സ്വ) പറഞ്ഞു " ഫുഖഹാക്കളോടും, ആബിദീങ്ങളോടും മുശാവറ ചെയ്യണം"ഏതെങ്കിലുമൊരു പ്രത്യേകമായ അഭിപ്രായത്തിൽ നിങ്ങളതിനെ എടുക്കരുത്*


കണ്ടോ ! എത്ര കൃത്യം മുത്ത് നബി (സ്വ) യുടെ കൽപ്പന!!!! 


ആയതിനാൽ മൗലിദാഘോഷത്തെ പ്പറ്റി നമുക്ക് ചോദിക്കാം! മുശാവറ നടത്താം !  ഫുഖഹാക്കളും, ഹാഫിളീങ്ങളും, ആബിദീങ്ങളും, മുഹദ്ദിസീങ്ങളൊക്കെ ആയ ഇമാമീങ്ങളോട്...    മൗലിദാഘോഷം പ്രതിഫലാർഹമായ സുന്നത്താണെന്നും/അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്നും/  അത് നല്ല ബിദ് അത്താണെന്നും/ ബിദ് അത്ത് ഹസനയാവട്ടെ അനുവദനീയവും,  പ്രതിഫലാർഹമായ സുന്നത്തിൽ പെട്ടതാണെന്നും അത് ഉലമാക്കൾക്കിടയിൽ ഇത്തിഫാഖുണ്ടെന്നും/ മൗലിദ് അതൊരാഘോഷമായി കൊണ്ടാടണമെന്നും/ ഒക്കെ  പഠിപ്പിച്ച  പ്രകൽഭരായ ധാരാളം ഇമാമീങ്ങളിൽ നിന്ന് ചില പ്രകൽഭ ഇമാമീങ്ങൾ അവരുടെ കിതാബുകളുടെ *പേരുകൾ* ചുവടെ നൽകുന്നു.... 


*(01) ഹാഫിള് ഇബ്നു ഹജറിനിൽ അസ്ഖലാനി*

(ഹാഫിളുൽ അസ്വ് ർ, അമീറുൽ മുഅ്മിനീന ഫിൽ ഹദീസ്  എന്ന പേരിലറിയപ്പെടുന്ന ലോക പ്രശസ്ത പണ്ഡിതൻ) സ്വഹീഹ് ബിഖാരി , മുസ്ലിം ഉദ്ധരിച്ച ഹദീസിനെ ഖിയാസ് ചെയ്ത് കൊണ്ട്

മൗലിദാഘോഷിക്കണം എന്ന് സമുദായത്തെ പഠിപ്പിക്കുന്ന അസ്ഖലാനി ഇമാമിന്റെ ഫത് വ സ്വന്തം ശിഷ്യനായ ഇമാം സഖാവി (റ) അവിടത്തെ അൽ അജ് വിബത്തുൽ മർളിയ്യയിലും, ഹാഫിള് സുയൂത്വി (റ) അവിടത്തെ അൽ ഹാവി ലിൽ ഫതാവയിലും ഉദ്ധരിക്കുന്നു


*(02) ഇമാം നവവി (റ)വിന്റെ ശൈഖായ അബൂ ശാമ (റ) മൗലിദാഘോഷം പ്രതിഫലാർഹമായ നല്ല ആചാരമായി പഠിപ്പിക്കുന്നു*

(الكتاب: الباعث على إنكار البدع والحوادث-   1/23 )


*(03) ഹാഫിളുൽ ഇറാഖി (റ)* 

(المورد الهني في المولد الثني , شرح المواهب اللدنية للزرقاني)


*(04)ഇമാം ഷംസുദ്ദീൻ ഇബ്നുൽ ജസരി (റ)*

 (عرف التعريف بالمولد الشريف page - 33) 


*(05) ഇബ്നുൽ ഹാജ് (റ)*

[ المدخل : 2/03 ]   

 

*(06) ഹാഫിള് സുയൂത്വി (റ)*

 (حسن المقصد في عمل المولد)

( الحاوي للفتاوى - /1221-222 / 1/23)

 

*(07) നാസ്വിറുദ്ദീൻ ദിമശ്ഖി (റ)* 

(جامع الاثار في مولد النبي المختار) 


*(08) ഹാഫിള് ഇബ്നു കസീർ* 

(البداية والنهاية   -  17/205 )

 

*(09) ഇമാം  ഹള് റമി (റ)*

(حداءق الانوار) 


*(10) ഇമാം സഖാവി (റ)*

(الاجوبة المرضية  - 1118 )


*(11) അബൂ അബ്ദില്ലാഹി റസ്വാ അ് (റ)* 

(تذكرة المحبين)


 *(12) ഇമാം വൻശരീസീ (റ)*

(المعيار المعرب 11/278)

 

*(13) ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജറിനിൽ ഹൈത്വമി (റ)* 

(اتمام النعمة الكبرى page 22)


*(14) സ്വാലിഹിശ്ശാമി (റ)*

(كتاب سبل الهدى والرشاد في سيرة خير العباد -  1/365)  


*(15) ഇമാം ഖസ്ത്വല്ലാനി* 

(المواهب اللدنيا) 


*(16) ഇമാം സുർഖാനി (റ)*

(شرح الزرقاني على المواهب اللدنية - /1262)


*(17) മുല്ലാ അലിയ്യുൽ ഖാരി (റ)* 

(والمورد الروي في المولد النبوي) 


*(18) സയ്യിദുൽ ബക് രി (റ)* (ഇആനതുത്വാലിബീൻ) 


*(19) യൂസുഫുന്നബ് ഹാനി(റ:അ)*

 (جواهر البحار)


*തുടങ്ങി ധാരാളം ഇമാമീങ്ങൾ പുണ്യകർമ്മമായി ചെയ്യാൻ  പഠിപ്പിക്കുന്ന മൗലിദാഘോഷത്തെ ഇനിയും  തെളിവുണ്ടോ എന്ന് ചോദിച്ച് വിമർശിക്കണോ ? മുത്ത് നബി(സ്വ) യെ ബഹുമാനിക്കുന്ന, മദ് ഹ് പറയുന്ന, സ്വലാത്ത് ചൊല്ലുന്ന, മുത്ത്നബി(സ്വ) പഠിപ്പിച്ച സ്രേഷ്ടമായ അമലായ അന്നദാനം ഇതൊക്കെ  റബീഉൽ അവ്വൽ മാസത്തിൽ മുഅ്മിനീങ്ങൾ ഒരുമിച്ച് കൂടി  മൗലിദാഘോഷമെന്ന പേരിൽ നടത്തുന്ന  പുണ്യ കർമ്മം  ചെയ്ത് , മുത്ത് നബിയിലൂടെ വിജയം കരസ്ഥമാക്കാൻ ശ്രമിക്കുക ! അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ*


Siddeequl Misbah

    8891 786 787

‌‌  💜_____________💙

Comments