തിരുജന്മദിനാഘോഷം" തിരുചര്യയിലൂടെയുള്ള സൊല്യൂഷൻ
"തിരുജന്മദിനാഘോഷം" തിരുചര്യയിലൂടെയുള്ള സൊല്യൂഷൻ മൗലിദാഘോഷം തെളിവുകൾ ചോദിച്ച് വിവാദമുണ്ടാക്കുന്നവർ മുത്ത് നബി(സ്വ) പഠിപ്പിച്ച് തന്ന പരിഹാര മാർഗ്ഗം സ്വീകരിച്ച് വിവാദങ്ങളിൽ നിന്ന് പിന്മാറുക. നബിദിനാഘോഷം വരുമ്പോൾ മാത്രമാണ് ഇത് നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ട്കാരും ചെയ്തിട്ടുണ്ടോ എന്ന ചോദ്യവുമായി വരുക, മറ്റുള്ള കാര്യങ്ങൾക്കൊന്നും ഈ ഉസൂല് ചോദിക്കാറില്ല, എന്നാൽ മൗലിദാഘോഷം അനുകൂലിക്കുന്നവരുടേയും , പ്രതികൂലിക്കുന്നവരുടേയും വാദങ്ങൾക്ക് വേണ്ടി നബിദിനാഘോഷമെന്ന നല്ല ആചാരത്തെപ്പറ്റി പ്രത്യേക കൽപ്പനയോ അല്ലെങ്കിൽ വിരോധമോ വിശദീകരിക്കപ്പെട്ടിട്ടില്ലെന്ന് തന്നെ വാദത്തിന്ന് വേണ്ടി വെക്കാം / അപ്പോൾ ലോകമെമ്പാടുമുള്ള മുസ്ലിമീങ്ങൾ പുണ്യം പ്രതീക്ഷിച്ച് കൊണ്ടാടുന്ന തിരുജന്മ സന്തോഷ പ്രകടനങ്ങളുടെയും/ സൽക്കർമ്മങ്ങളുടെയും മതവിധി സാധാരണക്കാരായ നാമെങ്ങനെ മനസ്സിലാക്കും ഇവിടെയാണ് ഹബീബായ (സ്വ) പഠിപ്പിച്ച് തരുന്ന സുന്ദരമായ മാർഗ്ഗം.. എല്ലാ മുഅ്മിനീങ്ങളും ഈ മാർഗം സ്വീകരിച്ച് നബിദിനാഘോഷ വിവാദ ചർച്ചയിൽ നിന്ന് പിൻമാറുക.. (നബിദിനാഘോഷമെന്ന വിഷയം മാത്രമല്ല മറ്റിത് പോ...